ഓമശ്ശേരി: പുസ്തക വായന പുതുതലമുറയുടെ സംസ്കാരമായി വളർത്തുക എന്ന ലക്ഷ്യത്തോടെ വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിൽ വായന മാസാചരണ പരിപാടികൾ ആരംഭിച്ചു. മലയാളം ഇംഗ്ലീഷ്, ഹിന്ദി, ക്ലബുകളുകളുടെ നേതൃത്വത്തിൽ നടത്തുന്ന പരിപാടികളുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ. സൈമൺ കിഴക്കേക്കുന്നേൽ നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ തങ്കച്ചൻ സ്വാഗതം പറഞ്ഞു. സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ച് സമൂഹ വായന, വായനദിന പ്രതിജ്ഞ, പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം, കവിതാലാപനം എന്നിവ നടത്തി. ഷെറിൽ ട്രീസ അലക്സ്, സഹൽന സിറാജ്, നിവേദ്യ, ഷാമിൽ ബാബു എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. അധ്യാപകരായ മേരി ഷൈല ഷെറി ജോസ്, സിമി ഗർവാസിസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.