ഓമശ്ശേരി: വായന വാരാചരണത്തോടനുബന്ധിച്ച് വെളിമണ്ണ ജി.എം.യു.പി സ്കൂൾ അങ്കണത്തിൽ നിർമിച്ച വായനപ്പുര പ്രധാനാധ്യാപിക സിനി ജോർജ് ഉദ്ഘാടനം ചെയ്തു. വിവിധ പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും വായനപ്പുരയിൽ സജ്ജീകരിച്ചു. ആസ്വാദനക്കുറിപ്പ്, ശ്രാവ്യ വായനമത്സരം, ചുമർപത്രിക നിർമാണം, അടിക്കുറിപ്പു മത്സരം, സാഹിത്യ ക്വിസ്, കുടുംബ ക്വിസ് തുടങ്ങിയ വിവിധ വിവിധ മത്സരപരിപാടികൾ വായന വാരാചരണത്തോടനുബന്ധിച്ച് നടന്നു. യു.പി. അബ്ദുൽ ഖാദർ, അബ്ദുല്ലത്തീഫ്, പി. യോഗേഷ്, ഇ.എസ്. സുനിത, പി.വി. നൗഫൽ, ജി.വി. ഷാജു തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.