കോഴിക്കോട്: അഗ്നിപഥ് പദ്ധതി സൈന്യത്തെ ആർ.എസ്.എസ് വത്കരിക്കാനുള്ള ഗൂഢലക്ഷ്യമാണെന്നും പദ്ധതി പിൻവലിക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്നും നാഷനൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇന്ത്യൻ യുവതയുടെ പ്രതിഷേധത്തെ ഭയപ്പെടുത്തി കീഴ്പ്പെടുത്തുക എന്നത് കേന്ദ്രസർക്കാറിന്റെ വ്യാമോഹം മാത്രമാണ്. അഗ്നിപഥിന് എതിരെ നാഷനൽ യൂത്ത് ലീഗ് അഗ്നിജ്വാല സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കും. യോഗത്തിൽ സംസ്ഥാന പ്രസിഡൻറ് അഡ്വ. ഷമീർ പയ്യനങ്ങാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫാദിൽ അമീൻ, ട്രഷറർ റഹീം ബെണ്ടിച്ചാൽ, വൈസ് പ്രസിഡന്റുമാരായ ജെയിൻ ജോസഫ്, അഷ്റഫ് പുതുമ, സെക്രട്ടറിമാരായ നാസർ കൂരാര, ഷാജി സമീർ, റഹയാൻ പറക്കാട്ട് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.