കോഴിക്കോട്: ബസുകളില്‍ വയോജനങ്ങള്‍ക്ക് സംവരണം ചെയ്ത സീറ്റുകള്‍ മലയാളത്തില്‍ രേഖപ്പെടുത്താനും സീറ്റുകള്‍ മുതിര്‍ന്നവര്‍ക്കുതന്നെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജില്ല കലക്ടറോട് നിയമസഭ സമിതിയുടെ നിർദേശം. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന നിയമസഭ സമിതിയുടെ യോഗത്തിലാണ് കലക്ടർക്ക് നിർദേശം. ഇതുസംബന്ധമായി മുതിർന്ന പൗരന്മാരിൽനിന്ന് നിരവധി പരാതികൾ സമിതിക്ക് ലഭിച്ചിരുന്നു. ജില്ലയില്‍നിന്ന് സമിതിക്ക് ലഭിച്ച വിവിധ പരാതികളില്‍ ഉദ്യോഗസ്ഥരില്‍നിന്ന് തെളിവെടുപ്പ് നടത്തി. മുതിര്‍ന്ന പൗരന്മാരില്‍നിന്ന് നേരിട്ട് പരാതികളും സ്വീകരിച്ചു. ബസിലെ സീറ്റിന്റെ കാര്യം അടുത്ത റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തില്‍ ചര്‍ച്ചചെയ്യുമെന്ന് കലക്ടര്‍ അറിയിച്ചു. ജില്ല ആശുപത്രി സന്ദര്‍ശിച്ച് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സൗകര്യങ്ങള്‍ സമിതി വിലയിരുത്തി. പുതിയ ജെറിയാട്രിക് വാര്‍ഡിലെ സൗകര്യങ്ങളും സമിതി നേരിട്ട് സന്ദര്‍ശിച്ച് വിലയിരുത്തി. സമിതി അധ്യക്ഷന്‍ കെ.പി. മോഹനന്‍, എം.എല്‍.എമാരായ സമിതി അംഗങ്ങള്‍ പി. അബ്ദുൽ ഹമീദ്, ജോബ് മൈക്കിള്‍, കെ.പി. കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍, വാഴൂര്‍ സോമന്‍, ടി.ജെ. വിനോദ്, മുഖ്യാതിഥിയായി തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, ജില്ല കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി, സബ്കലക്ടര്‍ വി. ചെല്‍സാസിനി, ജില്ലതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പടം: Niyamasabha Samithi: മുതിർന്ന പൗരന്മാരുടെ പ്രശ്നങ്ങൾ വിലയിരുത്താൻ കലക്ടറേറ്റിൽ നിയമസഭ സമിതി യോഗം ചേർന്നപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.