പൈപ്പ് ലൈനിടാൻ റോഡ് കുത്തിപ്പൊളിച്ചു; നാട്ടുകാർ തടഞ്ഞു

കൂളിമാട്: കോൺക്രീറ്റ് ചെയ്ത റോഡ് പൈപ്പിടാൻ കുത്തിപ്പൊളിക്കുന്നത് ദുരിതമായി. പൂർവസ്ഥിതിയിലാക്കാൻ ഫണ്ടില്ലാതെയുള്ള കുത്തിപ്പൊളിക്കലിനെതിരെ രംഗത്തിറങ്ങിയ നാട്ടുകാർ പ്രവൃത്തി തടഞ്ഞു. കൂളിമാട് ചെമ്പകശ്ശേരി കടവിലേക്കുള്ള റോഡാണ് എരഞ്ഞിപ്പറമ്പ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്കുവേണ്ടിയുള്ള പൈപ്പിടാൻ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കിള കീറിയത്. കോൺക്രീറ്റ് ആയതിനാൽ ശേഷിക്കുന്ന ഭാഗവും അടരുന്നതിനാൽ ദുരിതം ഇരട്ടിയായി. ഈ ഭാഗത്തെ കുടുംബങ്ങൾക്ക് കൂളിമാട് റോഡിലേക്ക് എത്താനുള്ള ഏക വഴിയാണിത്. മഴയത്ത് റോഡ് ചളിക്കുളമാകുമെന്ന ആശങ്കയുമുണ്ട്. 2018ലാണ് പൈപ്പിടലിന് ഫണ്ടനുവദിച്ചത്. കോവിഡും മറ്റും കാരണം പ്രവൃത്തി വൈകുകയായിരുന്നു. എസ്റ്റിമേറ്റ് തയാറാക്കിയ ശേഷമാണ് തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി റോഡിന്റെ കുറച്ചുഭാഗം കോൺക്രീറ്റ് ചെയ്തത്. അതിനാൽ, പൈപ്പിട്ടശേഷം കോൺക്രീറ്റ് ചെയ്യാൻ ഫണ്ട് മതിയാകില്ലെന്നാണ് പറയുന്നത്. പൈപ്പിടൽ പൂർത്തിയായശേഷം റോഡ് പൂർവസ്ഥിതിയിലാക്കുമെന്ന ഉറപ്പ് ലഭിച്ചാൽ മാത്രമേ പ്രവൃത്തി നടത്താൻ അനുവദിക്കൂവെന്നാണ് നാട്ടുകാരുടെ നിലപാട്. ഇതിനുള്ള ഫണ്ടിനായി എം.എൽ.എയെ അടക്കം സമീപിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.