കക്കോടി: മോരിക്കര എ.എൽ.പി സ്കൂളിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സംയുക്തമായി ആറ് ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച കിച്ചൺ കം സ്റ്റോറിന്റെ ഉദ്ഘാടനം ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ വിജയൻ ചാനാരി അധ്യക്ഷത വഹിച്ചു. പഠന-പാഠ്യേതര വിഷയങ്ങളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള എൻഡോവ്മൻെറുകൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഷീബ വിതരണം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ മല്ലിക പുനത്തിൽ കോൺട്രാക്ടർ എം. ശശിധരനെ ആദരിച്ചു. പഞ്ചായത്ത് ഓവർസിയർ ഭാഗ്യ റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് മെംബർമാരായ സിയാബ്, വളപ്പിൽ രാജൻ, മാനേജർ മനോജ് കുമാർ, മുൻ പ്രധാനാധ്യാപകരായ പി. അശോകൻ, എൻ.വി. ജയപ്രകാശ്, എസ്.എസ്.ജി വൈസ് ചെയർപേഴ്സൻ ബിന്ദു, എം.ടി. ഗോപിനാഥൻ കെ. സന്തോഷ്, വി. ശശി, ശ്രീവിഹാർ, ദിനേശൻ മേലാൽ, ഷിബിന എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക എം.കെ. ഇന്ദിര സ്വാഗതവും പി.ടി.എ പ്രസിഡന്റ് പി.കെ. ഹരിലാൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.