ബസ് കാത്തിരിപ്പുകേന്ദ്രമില്ലാത്തത് ദുരിതമാവുന്നു

പേരാമ്പ്ര: സംസ്ഥാനപാതയിൽ കല്ലോട് ബസ് കാത്തിരിപ്പുകേന്ദ്രമില്ലാത്തത് ദുരിതമാവുന്നു. കോഴിക്കോട് ഭാഗത്തേക്ക് ബസ് കാത്തുനിൽക്കുന്നവർക്കാണ് കാത്തിരിപ്പ് കേന്ദ്രമില്ലാത്തത്. പേരാമ്പ്ര താലൂക്കാശുപത്രിയിലെത്തുന്ന രോഗികളാണ് കൂടുതൽ വലയുന്നത്. കൂടാതെ പേരാമ്പ്ര സി.കെ.ജി ഗവ. കോളജ് ഉൾപ്പെടെയുള്ള രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളും ഇവിടെ ബസിന് കാത്തുനിൽക്കാറുണ്ട്. കുറ്റ്യാടി ഭാഗത്തേക്ക് വിശാലമായ ബസ് കാത്തിരിപ്പുകേന്ദ്രമുണ്ട്. മുമ്പ് ഇവിടെ ചില രാഷ്ട്രീയ പാർട്ടികൾ താൽക്കാലികമായി നിർമിച്ച കാത്തിരിപ്പുകേന്ദ്രം ഉണ്ടായിരുന്നെങ്കിലും രാഷ്ട്രീയ സംഘർഷങ്ങളുടെ മറവിൽ ഇവ തകർക്കപ്പെടുകയായിരുന്നു. എത്രയുംപെട്ടെന്ന് ഇവിടെ ഒരു കാത്തിരിപ്പുകേന്ദ്രം പണിയാൻ ബന്ധപ്പെട്ട അധികാരികൾ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. Photo: മകളെ ആശുപത്രിയിൽ കൊണ്ടുവന്ന യുവാവ് കല്ലോട് ബസ് കാത്തുനിൽക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.