കൊടിയത്തൂർ: വിദ്യ കൗൺസിൽ ഫോർ എജുക്കേഷനും വാദിറഹ്മ ഇംഗ്ലീഷ് സ്കൂളും സംയുക്തമായി ഗെയിമിഫിക്കേഷൻ ഫോർ ടീച്ചിങ് ആൻഡ് ലേണിങ് എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചു. ഇന്റഗ്രേറ്റഡ് എജുക്കേഷൻ കൗൺസിൽ ഇന്ത്യയുടെ സി.ഇ.ഒ ഡോ. മുഹമ്മദ് ബദീ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. കുസാറ്റ് സ്കൂൾ ഓഫ് മാനേജ്‌മന്റ് സ്റ്റഡീസിലെ അസിസ്റ്റന്‍റ് പ്രഫസർ ഡോ. മനു മെൽവിൻ ജോയ് ശില്പശാലക്ക് നേതൃത്വം നൽകി. അറുപതോളം അധ്യാപകരാണ് രണ്ടു ദിവസത്തെ ശില്പശാലയിൽ പങ്കെടുത്തത്. വാദിറഹ്മ ഗവേണിങ് ബോഡി ചെയർമാൻ കെ.സി.സി. ഹുസൈൻ, പ്രിൻസിപ്പൽ യേശുദാസ് സി. ജോസഫ്, വൈസ് പ്രിൻസിപ്പൽ അബ്ദുൽ നാസർ മേച്ചീരി എന്നിവർ പങ്കടുത്തു. വാദിറഹ്മ ഗവേണിങ് ബോഡി സെക്രട്ടറി പ്രഫ. കെ.ജി. മുജീബ് റഹ്മാൻ സർട്ടിഫിക്കറ്റ് വിതരണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.