മുക്കം: ഇടതു സർക്കാർ കേരളത്തെ കള്ളക്കടത്തിന്റെയും മയക്കുമരുന്ന് ഗുണ്ടാ മാഫിയകളുടെയും താവളമാക്കി മാറ്റിയതായി ആരോപിച്ച് തിരുവമ്പാടി നിയോജക മണ്ഡലം മുസ്‍ലിം ലീഗ് കമ്മിറ്റി പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. പ്രസിഡന്റ് സി.കെ. കാസിം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ.വി. അബ്ദുറഹിമാൻ, യൂനുസ് പുത്തലത്ത്, എ.എം. അഹമ്മദ് കുട്ടി ഹാജി, വി.എ. റഷീദ്, നടുക്കണ്ടി അബൂബക്കർ, കെ.പി. അഹമ്മദ് കുട്ടി ഹാജി, റാഫി മുണ്ടുപാറ, എം.കെ. യാസിർ, എ.എം. അബൂബക്കർ, അർഷിദ് നൂറാംതോട്, മുനീർ മുത്താലം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.