താമരശ്ശേരി: സംരക്ഷിത വനമേഖലക്കു ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയാക്കിയ സുപ്രീം കോടതി വിധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമ നിർമാണം നടത്തണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് മലയോര പഞ്ചായത്തുകളില്‍ നടത്തിയ ഹര്‍ത്താല്‍ പൂർണം. കട്ടിപ്പാറയിലും പുതുപ്പാടി കണ്ണപ്പന്‍കുണ്ടിലും പ്രതിഷേധ പ്രകടനവും ധർണയും നടത്തി. അവശ്യ സർവിസുകളൊഴികെ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. കട്ടിപ്പാറയിൽ എല്‍.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം ആര്‍.പി. ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. കെ.വി. സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം താമരശ്ശേരി ഏരിയ സെക്രട്ടറി കെ. ബാബു, ടി.സി. വാസു, നിധീഷ് കല്ലുള്ള തോട്, സി.പി. നിസാര്‍, കരീം പുതുപ്പാടി, എന്‍.ഡി. ലൂക്ക, ഇന്ദിര ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. കണ്ണപ്പന്‍കുണ്ടില്‍ ജില്ല സെക്രട്ടേറിയറ്റ് അംഗം ജോർജ് എം. തോമസ് ഉദ്ഘാടനം ചെയ്തു. ടി.എ. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. കെ. ബാബു, കെ.സി. വേലായുധന്‍, എം.ഇ. ജലീല്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.