ആയഞ്ചേരി: സ്വർണക്കടത്ത് പ്രതി സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലിലൂടെ കേന്ദ്രസർക്കാറിനെ ഉപയോഗിച്ച് കേരളഭരണത്തെ അസ്ഥിരീകരിക്കാൻ വലതുപക്ഷത്തിന്റെ രാഷ്ട്രീയ ഗൂഢപദ്ധതിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇത്തരം നീക്കങ്ങളെ ജനങ്ങളെ അണിനിരത്തി പരാജയപ്പെടുത്തും. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അമേരിക്കയിൽ പോയത് ചികിത്സക്ക് വേണ്ടിയാണെന്നും പണം കടത്താൻ വേണ്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധ സമരത്തിലൂടെ കലാപമുണ്ടാക്കി മുഖ്യമന്ത്രിയെ ആക്രമിച്ച് കേരളത്തിലെ അന്തരീക്ഷം മാറ്റാൻ വലതുപക്ഷം ഉദ്ദേശിക്കുകയാണെങ്കിൽ കേരളം കീഴടങ്ങുകയില്ലെന്നും പറഞ്ഞു. ആയഞ്ചേരി, ചീക്കിലോട് യു.പി സ്കൂളിന് സമീപം നിർമിച്ച സി. കണ്ണൻ സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക്കൽ സെക്രട്ടറി കെ. സോമൻ അധ്യക്ഷത വഹിച്ചു. കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ പതാക ഉയർത്തി. സി.പി.എം ജില്ല സെക്രട്ടേറിയേറ്റ് അംഗം സി. ഭാസ്കരൻ ഫോട്ടോ അനാച്ഛാദനം ചെയ്തു. ആയഞ്ചേരി എഫ്.എച്ച്.സിയിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഷഹനാസ്, എൽ.എസ്.എസ് ജേതാക്കളായ നസൽ ഹർഷ്, സാനന്ദ് എന്നീ വിദ്യാർഥികളെയും ഏരിയ സെക്രട്ടറി ടി.പി. ഗോപാലൻ മാസ്റ്റർ ആദരിച്ചു. നാസർ കൊളായി, എൻ.കെ. സുരേഷ്, കെ. രവീന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു. പടം.. ആയഞ്ചേരി ചീക്കിലോട് യു.പി സ്കൂളിന് സമീപം നിർമിച്ച സി. കണ്ണൻ സ്മാരകമന്ദിരം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.