സി.എച്ച് സെന്റർ വനിത വിങ് സംഗമം

വടകര: സി.എച്ച് സെന്റർ പ്രവർത്തന മേഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ചു. മുൻ എം.എൽ.എ പാറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. വടകര സി.എച്ച് സെന്ററിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും കിടപ്പുരോഗികളായ സ്ത്രീകൾക്ക് പാലിയേറ്റിവ് സേവനം നൽകാനും നിലവിലെ സജീവമായ രക്തദാന സംവിധാനം വിപുലീകരിക്കാനും യോഗത്തിൽ തീരുമാനിച്ചു. പി . സഫിയ അധ്യക്ഷത വഹിച്ചു. വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരയ്യ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. അബ്ദുറഹ്മാൻ മക്ക, സൂപ്പി തിരുവള്ളൂർ, ഏറാമല പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോളി, ഒഞ്ചിയം പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഹീസ നൗഷാദ്, ഏറാമല പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വി.കെ. ജസീല, വളയം ഗ്രാമപഞ്ചായത്ത് മെംബർ നസീമ, ജമീല ഖാദർ, കുഞ്ഞാമി ഹജ്ജുമ്മ എന്നിവർ സംസാരിച്ചു. റസിയ അഷ്‌റഫ് സ്വാഗതവും ബൽക്കീസ് അബ്ദുല്ല നന്ദിയും പറഞ്ഞു. ചിത്രം മുൻ എം.എൽ.എ പാറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്യുന്നു Saji 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.