വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു

പയ്യന്നൂർ: . ചീമേനി എൻജിനീയറിങ് കോളജ് വിദ്യാർഥി വെള്ളൂർ കണിയേരിയിലെ യദുകൃഷ്ണനാണ് (20) മരിച്ചത്. വൈകീട്ട് കോളജ് വിട്ട് വീട്ടിലെത്തിയ ഉടൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കരിവെള്ളൂർ ഗവ. ആശുപത്രിയിലെ ഡോ. പി.പി. കൃഷ്ണൻ-ടി.പി. ഷീബ ദമ്പതികളുടെ മകനാണ്. സഹോദരൻ: നന്ദു കൃഷ്ണൻ (വിദ്യാർഥി, പി.ഇ.എസ് വിദ്യാലയ പയ്യന്നൂർ). മൃതദേഹം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടിൽ പൊതുദർശനത്തിനുവെച്ചശേഷം 12ന് വെള്ളൂർ പൊതു ശ്മശാനത്തിൽ സംസ്കരിക്കും. PYRYadhu Krishnan9

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.