കോഴിക്കോട്: കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് സംസ്ഥാന അധ്യക്ഷ സി.പി. രഹ്നക്കും അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് സംസ്ഥാന നേതാക്കൾക്കും സ്വീകരണം നൽകി. കെ.എസ്.ടി.എം ജില്ല കമ്മിറ്റി സംഘടിപ്പിച്ച പരിപാടി വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് അസ്‌ലം ചെറുവാടി ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എം ജില്ല പ്രസിഡന്റ് ടി.കെ. ജുമാൻ അധ്യക്ഷത വഹിച്ചു. കെ.എം.എ. നാസർ, പി.കെ. റഷീദ് പാണ്ടിക്കോട്, സുഫീറ എരമംഗലം, ഒ. സഫിയ, ലീൻ മറിയം, ഡോ. എ. അബൂബക്കർ, വി.എം. അബ്ദുൽ ലത്തീഫ്, പി. മൊയ്തീൻ എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ വി.എം. മുഹമ്മദ് ഷിജാദ്, എ. അബൂബക്കർ, സി. അദീബ്, എൻ.പി.എ. കബീർ എന്നിവർക്ക് ഉപഹാരം നൽകി. സർവിസിൽനിന്ന് വിരമിച്ച കെ.ടി. നസീമ, എം.പി. ജാഫർ, ഉമ്മാച്ചുക്കുട്ടി, കെ.പി. മുഹിയുദ്ദീൻ, കെ.എം. കദീജ, വി.എം. അബ്ദുൽലത്തീഫ്, പി. കുഞ്ഞാലി എന്നിവരെ ആദരിച്ചു. ജനറൽ കൺവീനർ സഫറുല്ല ചെറുവറ്റ സ്വാഗതവും ജനറൽ സെക്രട്ടറി വി.പി. അശ്റഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.