നന്തി ബസാർ: ചിങ്ങപുരത്തെ കരാറ്റിയിൽ (90) നിര്യാതനായി. ഭാര്യ: രാധാമ്മ. മക്കൾ: വത്സരാജ് (പോസ്റ്റ് ഓഫിസ്, കൊയിലാണ്ടി), ഗീത, സതി, രതി, സുധീർ ബാബു, സുരേഷ്, ലത. മരുമക്കൾ: ജ്യോതി ലക്ഷ്മി, ബാലകൃഷ്ണൻ, രാജൻ, ഉണ്ണികൃഷ്ണൻ, രൂപ ലക്ഷ്മി, ധന്യ, പ്രശാന്തൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന്. ട്രാവലറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു മുക്കം: അഗസ്ത്യമുഴി പെരുമ്പടപ്പിൽ ട്രാവലറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. നെല്ലിക്കാപൊയിൽ വാടകക്ക് താമസിക്കുന്ന ഓമശേരി നടമ്മൽ പൊയിൽ സ്വദേശി പാലയിൽ വിനുവാണ് (36) മരിച്ചത്. ഒപ്പമുണ്ടായിരുന്ന പെരുമ്പടപ്പിൽ സ്വദേശി അഖിലിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് അപകടം. ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിനു രാത്രി പത്തോടെയാണ് മരിച്ചത്. ആന പാപ്പാനാണ് ഇയാൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.