ചേളന്നൂർ: ഗ്രാമപഞ്ചായത്ത് ചേളന്നൂർ തുടർവിദ്യാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിസാക്ഷരത . തൈനടേണ്ടത് മണ്ണിലോ മനസ്സിലോ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സെമിനാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് വികസനസമിതി കൺവീനർ കെ.കെ. അനൂപ്കുമാർ അധ്യക്ഷത വഹിച്ചു. ശാന്തിനികേതൻ ഡയറക്ടർ ഷാജുഭായ് വിഷയാവതരണം നടത്തി. പ്രേരക് ശശികുമാർ ചേളന്നൂർ, കെ.എം. ബിന്ദു, സുനീറ ഗഫൂർ, സി. സതി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.