ഫറോക്ക്: യു.പിയിലെ സംഘ്പരിവാർ പൊലീസിന്റെ തേർവാഴ്ചക്കെതിരെ ഫ്രറ്റേണിറ്റി മലപ്പുറത്ത് നടത്തിയ പ്രതിഷേധങ്ങൾക്ക് നേരെ പൊലീസ് ആക്രമണം നടത്തിയതിലും ദേശീയ സെക്രട്ടറി ആയിഷ റെന്ന അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തതിലും വെൽഫെയർ പാർട്ടി ഫറോക്ക് ചുങ്കം യൂനിറ്റ് പ്രതിഷേധിച്ചു. പ്രവാചകനിന്ദക്കെതിരെ ജനാധിപത്യരീതിയിൽ പ്രതിഷേധിച്ച വെൽഫെയർ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് ജാവേദ്, ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി അഫ്രീൻ ഫാത്തിമ എന്നിവരുടെ വീട് ഞായറാഴ്ചയാണ് യു.പി സർക്കാർ ബുൾഡോസർ ഉപയോഗിച്ച് തകർത്തത്. ഈ നടപടിക്കെതിരായിട്ടായിരുന്നു ഫ്രറ്റേണിറ്റി പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്. ബേപ്പൂർ മണ്ഡലം വൈസ് പ്രസിഡന്റ് പി.എം. നൗഷാദ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് എ. ബിച്ചു അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കമ്മിറ്റി അംഗം പി.സി. സിദ്ദീഖ്, പി. അബ്ദുറസാഖ്, സി. സുലൈമാൻ, ഫർസാൻ അഹമ്മദ്, പി. ലുഖ്മാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.