സ്വകാര്യ ബസ് സ്കൂട്ടറിലും വൈദ്യുതിത്തൂണിലും ഇടിച്ച് അപകടം

മാവൂർ: നിർത്തിയിട്ട സ്വകാര്യ ബസ് രാവിലെ ട്രിപ് തുടങ്ങുന്നതിനായി സ്റ്റാർട്ടാക്കുന്നതിനിടെ നിയന്ത്രണംവിട്ട് അപകടം. ബസ് സ്കൂട്ടറും വൈദ്യുതിത്തൂണും തകർത്തു. ഞായറാഴ്ച രാവിലെ 6. 35ഓടെ മാവൂർ-കെട്ടാങ്ങൽ റോഡിൽ കണിയാത്ത് റേഷൻകടയുടെ സമീപമാണ് അപകടം. മാവൂർ-കോഴിക്കോട് റൂട്ടിലോടുന്ന ബ്രീസ് ബസാണ് അപകടത്തിൽപെട്ടത്. നിയന്ത്രണംവിട്ട് കണിയാത്ത് ഇറക്കത്തിൽ ഉരുണ്ടുനീങ്ങിയ ബസ് റോഡരികിൽ നിർത്തിയിട്ട സ്കൂട്ടറും തകർത്ത് വൈദ്യുതിത്തൂണിലിടിച്ചാണ് നിന്നത്. സ്കൂട്ടർ യാത്രക്കാരൻ വണ്ടിനിർത്തി സമീപത്തെ കടയിൽ സാധനം വാങ്ങാൻ കയറിയപ്പോഴാണ് അപകടം. ഈ സമയത്ത് റോഡിൽ മറ്റ് വാഹനങ്ങളോ യാത്രക്കാരോ ഇല്ലാത്തതിനാൽ അപകടത്തിന്റെ വ്യാപ്തി കുറഞ്ഞു. ഈ ഭാഗത്ത് വൈദ്യുതി ഏറെനേരം മുടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.