കണിശതയുടെ കാർക്കശ്യക്കാരൻ

ചാലിയം: പ്രയാസകരമെന്ന് മറ്റുള്ളവർ കരുതുന്ന ദൗത്യങ്ങൾ വെല്ലുവിളിയായി ഏറ്റെടുത്ത് അവ കണിശതയോടെ പൂർത്തിയാക്കുകയെന്നതിൽ കാർക്കശ്യം പുലർത്തിയ വ്യക്തിയാണ് കഴിഞ്ഞ ദിവസം നിര്യാതനായ ഇ.വി. അബ്ദുൽ വാഹിദ് മാസ്റ്റർ. അധ്യാപനമായിരുന്നു തൊഴിലെങ്കിലും ഒരു വിദ്യാർഥിയുടെ താല്പര്യത്തോടെ പുതിയ അറിവുകൾ സ്വായത്തമാക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള അദ്ദേഹത്തിന്റെ പ്രാവീണ്യം പ്രാദേശിക പരിപാടികളിൽ അവതാരകനായും അനൗൺസറായും പ്രകടിപ്പിച്ചു. ഉമ്പിച്ചി ഹാജി സ്കൂളിൽനിന്ന് വിരമിച്ച ശേഷവും പല സ്ഥാപനങ്ങളും അദ്ദേഹത്തിന്റെ സംഘാടനശേഷിയെ പ്രയോജനപ്പെടുത്തി. ഇ.ടി. മുഹമ്മദ് ബഷീർ എം.പി, പുരുഷൻ കടലുണ്ടി എം.എൽ.എ തുടങ്ങിയവർ സതീർഥ്യരായിരുന്ന ഉമ്പിച്ചി ഹാജി സ്കൂളിലെ 1964 എസ്.എസ്.എൽ.സി ബാച്ച് സംഗമം അദ്ദേഹത്തിന്റെ സംഘാടന മികവിൽ മാത്രം മികച്ച പരിപാടിയായി. പൊതുരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചാണ് മാസ്റ്റർ കടന്നുപോയത്. ജമാഅത്തെ ഇസ്‍ലാമിയുടെ പ്രാദേശിക നാസിം എന്നനിലക്ക് നിരവധി ജനസേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 'മാധ്യമ'ത്തിന്റെ ഉത്തമ സഹകാരിയായ അദ്ദേഹം തുടക്കംമുതൽ പ്രചാരണത്തിന് വലിയ പങ്കാണ് വഹിച്ചത്. രണ്ടുമാസം മുമ്പ് മാരകരോഗം സ്ഥിരീകരിച്ചിട്ടും ഏതാനും നാളുകൾക്കുമുമ്പ് അവശനാകുന്നതുവരെ കർമനിരതനായിരുന്നു. മരണവാർത്തയറിഞ്ഞത് മുതൽ നാനാ മേഖലയിലുള്ള ആയിരങ്ങൾ അന്ത്യോപചാരമർപ്പിക്കാനെത്തി. യൂനിറ്റി റെസിഡന്റ്സ് അസോസിയേഷൻ അദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത് സർവകക്ഷി അനുശോചനയോഗം സംഘടിപ്പിച്ചു. പി.സി. മുസ്തഫ അധ്യക്ഷത വഹിച്ചു. പി.ആർ. മധുസൂദനൻ, സി.പി. അളകേശൻ, എ.എം. കാസിം, മുരളി മുണ്ടേങ്ങാട്ട്, ലുബൈന ബഷീർ, ബബീഷ് പുളിക്കൽ, കെ.വി. ഇസ്മായിൽ, കെ.പി. മുഹമ്മദ്, എൻ.വി. ബീരാൻകോയ, അനിൽ മാരാത്ത്, വി.പി. നൂറുദ്ദീൻകുട്ടി, ടി.കെ. സിദ്ദീഖ്, വി.കെ. അബ്ദുൽസത്താർ, പ്രഫ. പി.പി. അബ്ദുൽഹഖ്, പ്രസാദ് കൊളത്തൊടി, എസ്. അഷ്റഫ് മാസ്റ്റർ, വി.പി. ഷാനവാസ് എന്നിവർ സംസാരിച്ചു. പടം: ചാലിയം ഇ.വി. അബ്ദുൽ വാഹിദ് മാസ്റ്ററുടെ നിര്യാണത്തിൽ നടന്ന സർവകക്ഷി അനുശോചനം filenameClfrk 288

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.