നന്മണ്ട ഗ്രാമപഞ്ചായത്ത് വികസന സെമിനാർ

നന്മണ്ട: ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ഉദ്ഘാടനവും പൗരാവകാശ രേഖയുടെ പ്രകാശനവും ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു. നന്മണ്ട പഞ്ചായത്ത് മുൻ പ്രസിഡന്റ് എൻ.കെ. രാധാകൃഷ്ണൻ പൗരാവകാശ രേഖ ഏറ്റുവാങ്ങി. നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി.കെ. രാജൻ മാസ്റ്റർ, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹരിദാസൻ ഈച്ചരോത്ത്, ജില്ല പഞ്ചായത്ത് മെംബർ റസിയ തോട്ടായി, ബ്ലോക്ക് പഞ്ചായത്ത് മെംബർ കവിത വടക്കേടത്ത്, വാർഡ് മെംബർമാരായ കുണ്ടൂർ ബിജു, പ്രതിഭ രവീന്ദ്രൻ, നിത്യകല, സീമ തട്ടഞ്ചേരി, സമീറ ഊളാറാട്ട് എന്നിവർ സംസാരിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പ്രതിഭ രവീന്ദ്രൻ വികസന പദ്ധതി അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി. ജയരാജൻ സ്വാഗതവും അസി. സെക്രട്ടറി എം. ശരീഫ നന്ദിയും പറഞ്ഞു. പടം: NANMA10.JPG ഗ്രാമപഞ്ചായത്ത് വികസന സെമിനാറും പൗരാവകാശ രേഖയുടെ പ്രകാശനവും ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.