കുറ്റിക്കാട്ടൂർ: കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ ഏൽപിച്ച മാനസിക സംഘർഷത്തിൽനിന്ന് മുക്തമാകുന്നതിന് വേറിട്ടൊരു വിനോദയാത്ര. പെരുവയൽ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലെ 347 പേരാണ് വിനോദയാത്ര പോയത്. വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ആറു ബസുകളിലായാണ് ഊട്ടിയിലേക്ക് യാത്ര സംഘടിപ്പിച്ചത്. 295 മുതിർന്നവരും 52 ചെറിയ കുട്ടികളും യാത്രയിൽ പങ്കെടുത്തു. വാർഡ് മെംബർ പി.കെ. ഷറഫുദ്ദീൻ, സുബൈർ നെല്ലൂളി, പി.വി. ഗിരീഷ് കുമാർ, റഹ്മാൻ ചാലിയം, കെ. സേതുമാധവൻ, കെ.പി. ജമാൽ, റഹീം പന്നിക്കുഴി, കെ.പി. മുഹമ്മദലി, എൻ.കെ. ഷമീർ, കെ.പി. നിസാർ, എൻ.കെ. റംല, ഷമീന ടീച്ചർ, മഷ്ഹൂദ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.