രണ്ട് റോഡുകൾ ഉദ്ഘാടനം ചെയ്തു

കുറ്റിക്കാട്ടൂർ: പെരുവയൽ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം പി.ടി.എ. റഹീം എം.എൽ.എ നിർവഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 10 ലക്ഷം രൂപ വീതം ഉപയോഗപ്പെടുത്തി നവീകരിച്ച പുതുക്കുടിമുക്ക് കല്ലിടുമ്പിൽതാഴം റോഡിന്റെയും കളത്തിങ്ങൽമുക്ക് കല്ലിടുമ്പിൽതാഴം റോഡിന്റെയും ഉദ്ഘാടനങ്ങളാണ് എം.എൽ.എ നിർവഹിച്ചത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെംബർ ടി.പി. മാധവൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെംബർ എ.പി. റീന, മുൻ മെംബർ എം. മനോഹരൻ, എം.എം. പ്രസാദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.