ഡി.വൈ.എഫ്.ഐ യൂത്ത്‌ ബ്രിഗേഡ് പരിശീലന ക്യാമ്പ് നടത്തി

ബാലുശ്ശേരി: ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് ബ്രിഗേഡ് വളന്റിയർമാർക്കുള്ള പരിശീലന ക്യാമ്പ് നടത്തി. കക്കയം കരിയാത്തൻപാറയിൽവെച്ച് നടന്ന ക്യാമ്പ് കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എൽ.ജി. ലിജീഷ് അധ്യക്ഷത വഹിച്ചു. കെ.എം. സച്ചിൻദേവ് എം.എൽ.എ, സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. സുമേഷ്, ദീപു പ്രേംനാഥ്, കെ. അരുൺ, കെ. ഷഫീക്ക്, ടി. സരുൺ, എസ്.എസ്. അതുൽ, പി.എം. അജിഷ എന്നിവർ സംസാരിച്ചു. പി.സി. ഷൈജു സ്വാഗതവും ബി.പി. ബബീഷ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.