പൂനൂർ: ദേശീയ ദുരന്തനിവാരണ സേന ജില്ല ദുരന്തനിവാരണ അതോറിറ്റി ഹെൽത്ത് കെയർ ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെ ദുരന്തനിവാരണ പരിശീലനപരിപാടി സംഘടിപ്പിച്ചു. താമരശ്ശേരി താലൂക്കിലെ വിവിധ സന്നദ്ധ സംഘടനകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 150 പ്രതിനിധികൾ പങ്കെടുത്തു. അഡ്വ. സചിൻ ദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തഹസിൽദാർ സി. സുബൈർ അധ്യക്ഷത വഹിച്ചു. എൻ.ഡി.ആർ.എഫ് ഇൻസ്പെക്ടർ ബാബു സെബാസ്റ്റ്യൻ, ഉണ്ണികുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നിജിൽ രാജ്, ഹെൽത്ത് കെയർ ഫൗണ്ടേഷൻ ജന. സെക്രട്ടറി സി.കെ.എ. ഷമീർ ബാവ, ഫൗണ്ടേഷൻ ഡിസാസ്റ്റർ മാനേജ്മൻെറ് ടീം ചെയർമാൻ കെ. അബ്ദുൽ മജീദ്, ഗ്രാമപഞ്ചായത്ത് അംഗം എം.കെ. വിപിൻ, സാലി മാസ്റ്റർ, ഷംസുദ്ദീൻ ഉണ്ണികുളം എന്നിവർ സംസാരിച്ചു. ഹരികൃഷ്ണൻ, വിശാഖ് കെ. ഭാസ്, അനൂപ്, കെ.കെ.ഡി.എസ്. പ്രസാദ്, അമിത് കുമാർ, അമിത് സിങ്, നിലേഷ് ചൗഹാൻ, വിപുൽ റാണ, രവീന്ദ്രൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. POONOOR 666: എൻ.ഡി.ആർ.എഫ് ദുരന്തനിവാരണ പരിശീലനപരിപാടി സചിൻ ദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.