പ്രവാചകനിന്ദ: അതിവൈകാരികത പരിഹാരമല്ല -കെ.എൻ.എം

  കൊയിലാണ്ടി: രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ഉത്തരവാദപ്പെട്ട നേതാക്കൾ മുഹമ്മദ് നബിയെ നിന്ദിച്ചത് പ്രതിഷേധാർഹമാണെന്ന് കെ.എൻ.എം സംസ്ഥാന ഉപാധ്യക്ഷൻ ഡോ.ഹുസൈൻ മടവൂർ പറഞ്ഞു. കൊയിലാണ്ടിയിൽ നോർത്ത് ജില്ല നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. പ്രവാചകനിന്ദക്കെതിരെ പ്രതിഷേധമുയരണം, എന്നാൽ അത് സമാധാനപരമായിരിക്കണം. ഇസ്‍ലാമിനുനേരെയുള്ള അവഹേളനത്തിനും 14 നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ഇത്തരം സന്ദർഭത്തിൽ അതിവൈകാരികമായ പ്രതികരണങ്ങൾക്കു പകരം പ്രവാചകന്റെ വിശുദ്ധമായ സ്വഭാവഗുണങ്ങൾ ജീവിതത്തിൽ പകർത്തുകയും അത് ജനങ്ങൾക്ക് പറഞ്ഞുകൊടുക്കുകയുമാണ് വിശ്വാസികൾ ആദ്യമായി ചെയ്യേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വെറുപ്പുൽപാദനവും പരമത വിദ്വേഷവും വളർത്തുന്നതിൽനിന്ന് ഉത്തരവാദപ്പെട്ടവർ പിന്മാറി രാജ്യത്തെ രക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നോർത്ത് ജില്ല പ്രസിഡന്റ് വി.പി.അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ. അസ്ഗറലി മുഖ്യഭാഷണം നടത്തി. ജില്ല സെക്രട്ടറി എൻ.കെ.എം. സകരിയ്യ, ട്രഷറർ സി.കെ. പോക്കർ, വൈസ് പ്രസിഡന്റ് ടി.പി. മൊയ്തു, ഐ.എസ്.എം. സംസ്ഥാന ട്രഷറർ ഷബീർ കൊടിയത്തൂർ, സെക്രട്ടറിമാരായ കെ.എം.എ. അസീസ്, നൗഷാദ് കരുവണ്ണൂർ, ജില്ല ട്രഷറർ ഷാനവാസ് പൂനൂർ, എം.ജി.എം ജില്ല പ്രസിഡന്റ് കെ.മറിയം, എം.എസ്.എം ജില്ല സെക്രട്ടറി ഷമീൽ കുറ്റ്യാടി എന്നിവർ സംസാരിച്ചു. ഫോട്ടോ: Koy 2 കെ.എൻ.എം നോർത്ത് ജില്ല നേതൃസംഗമം ഡോ. ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.