വ്യാപാരികൾക്ക് ദുരിതമായി ഓടയിലെ അഴുക്കുവെള്ളം

നന്മണ്ട: വ്യാപാരികൾക്ക് ദുരിതമായി ഓടയിലെ അഴുക്കുവെള്ളം. കാലവർഷമായാൽ നന്മണ്ട 13ലെ വ്യാപാരികൾക്ക് കഷ്ടകാലം തുടങ്ങുകയാണ്. നിലവിൽ ഓടകളിൽ വ്യാപാരസ്ഥാപനങ്ങളിൽനിന്ന് തള്ളുന്ന അവശിഷ്ടങ്ങളാണ് വെള്ളത്തിന്റെ ഒഴുക്ക് നിലക്കാൻ കാരണമാകുന്നത്. ഇതിനൊക്കെ പുറമെ റോഡിലെ മണ്ണും ഒലിച്ചിറങ്ങുന്നു. ഡ്രെയ്നേജ് പൂർത്തീകരിക്കുക എന്നതാവട്ടെ കോഴിക്കോട്-ബാലുശ്ശേരി റോഡിന്റെ നവീകരണത്തിന്റെ ഭാഗമായിവരുന്ന പ്രവൃത്തിയാണ്. എന്നാൽ, അത് എപ്പോൾ തുടങ്ങുമെന്നതും അനിശ്ചിതത്വത്തിലാണ്. കാൽനടക്കാർക്ക് മഴക്കാലത്ത് ഓടയിൽനിന്നും റോഡിലേക്ക് ഒഴുകിയെത്തുന്ന മലിനജലം ചവിട്ടിവേണം പോവാൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.