ക്ഷേമനിധി ആനുകൂല്യങ്ങൾ ത്വരിതപ്പെടുത്തണം -എച്ച്.എം.എസ്

ബാലുശ്ശേരി: വിവാഹ ധനസഹായം, വിദ്യാഭ്യാസ ധനസഹായം തുടങ്ങിയ ക്ഷേമനിധി ആനുകൂല്യങ്ങൾ എത്രയും വേഗം ലഭ്യമാക്കണമെന്ന് എച്ച്.എം.എസ് പനങ്ങാട് പഞ്ചായത്ത് കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ ജില്ല സെക്രട്ടറി ആർ.എം. ഗോപാലൻ ഉദ്ഘാടനം ചെയ്തു. എൻ.കെ. വാസു അധ്യക്ഷത വഹിച്ചു. ദിനേശൻ പനങ്ങാട്, എ.കെ. രവീന്ദ്രൻ, വിജേഷ് ഇല്ലത്ത്, സി.കെ. രാഘവൻ, സനീഷ് പനങ്ങാട്, കെ. വിജയകുമാർ, വി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എൻ.കെ. വാസു (പ്രസി), വി.എം. സുരേന്ദ്രൻ, മല്ലിക (വൈ. പ്രസി), എം.എം. ഭരതൻ, ടി.കെ. ബാബു (സെക്ര), വി. ചന്ദ്രൻ (ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.