മുക്കം: കേന്ദ്രം അനുവർത്തിക്കുന്ന കോർപറേറ്റ് പ്രീണനനയത്തിന്റെ ഫലമായി ഇന്ത്യയിൽ സാമ്പത്തിക അസമത്വം വർധിച്ചുവരുകയാണെന്ന് സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി പറഞ്ഞു. നോർത്ത് കാരശ്ശേരിയിൽ നടന്ന സി.പി.ഐ തിരുവമ്പാടി മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ മൊത്തവരുമാനത്തിന്റെ 65 ശതമാനം 142 കുത്തകകൾ കൈവശപ്പെടുത്തിക്കഴിഞ്ഞു. കാർഷിക മേഖലയിൽ കോർപറേറ്റ് വത്കരണത്തിനെതിരെ ഒരു വർഷം നീണ്ട സമരം നടന്നു. തൊഴിൽമേഖലയിലെ തെറ്റായനയങ്ങളും നടപടികളും മൂലം തൊഴിലാളികളും വഴിയാധാരമായി. ഇതിനെതിരെ ഉയരുന്ന പ്രതിഷേധവും രോഷവും മറികടക്കാൻ രാജ്യത്തിന്റെ വിവിധ മേഖലകളിൽ ജാതിബോധം, മതബോധം, ഗോത്രബോധം, പ്രാദേശിക ബോധം തുടങ്ങിയവ വളർത്തി ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. ഈ ദുരവസ്ഥ നേരിടാൻ ഇടത് മതേതര ജനാധിപത്യശക്തികളുടെ കൂട്ടായ്മ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. നോർത്ത് കാരശ്ശേരിയിലെ ആവള നാരായണൻ നഗറിൽ (കാരശ്ശേരി സഹകരണ ബാങ്ക് ഓഡിറ്റോറിയം) മുതിർന്ന അംഗം രാമൻ പതാക ഉയർത്തി. സെക്രട്ടറി കെ. മോഹനൻ മാസ്റ്റർ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ജില്ല സെക്രട്ടറി ടി.വി. ബാലൻ, അസി. സെക്രട്ടറി എം. നാരായണൻ, ജില്ല എക്സി. കമ്മിറ്റി അംഗം പി.കെ. കണ്ണൻ, ജില്ല കമ്മിറ്റി അംഗം വി.എ. സെബാസ്റ്റ്യൻ, ഇ.കെ. വിബീഷ്, വി.കെ. അബൂബക്കർ, വി.എ. സണ്ണി എന്നിവർ സംസാരിച്ചു. മണ്ഡലം കമ്മിറ്റി സെക്രട്ടറിയായി കെ. ഷാജികുമാർ, അസി. സെക്രട്ടറിയായി ടി.ജെ. റോയ് എന്നിവരെ തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.