പഠനോപകരണ വിതരണം

കൊടുവള്ളി: എം.ഇ.എസ് വിദ്യാഭ്യാസ പ്രോത്സാഹന പക്ഷാചരണത്തിന്റെ ഭാഗമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. എം.ഇ.എസ് സംസ്ഥാന കമ്മിറ്റി അംഗം എം.പി.സി. നാസർ വിതരണോദ്ഘാടനം നിർവഹിച്ചു. യൂനിറ്റ് പ്രസിഡന്റ് കെ.കെ. ഹംസ അധ്യക്ഷത വഹിച്ചു. പി.ടി. അസയിൻകുട്ടി, പി. മുഹമ്മദ് അബ്ദുറഹ്മാൻ, ഒ.കെ. അഷ്റഫ്, എൻ.ടി. ഷാഹുൽ ഹമീദ്, കെ. അബു എന്നിവർ സംസാരിച്ചു. ഹജ്ജിനു പോകുന്ന എഴുത്തുകാരൻ എ.കെ. അബ്ദുൽ മജീദിന് യാത്രയയപ്പും നൽകി. പി.കെ. മുഹമ്മദ് ബഷീർ സ്വാഗതവും എം.ഇ.എസ്. യൂത്ത് വിങ് സംസ്ഥാന കമ്മിറ്റി അംഗം സി.കെ.എ. ജലീൽ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.