തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി രൂപവത്കരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. ലൈഫ് ഭവനപദ്ധതിക്കായി 47,64,200 രൂപ മാറ്റി വെച്ചു. സ്ത്രീ ശാക്തീകരണത്തിന് 19,05,680 രൂപയും, ഭിന്നശേഷി - കുട്ടികൾ -ഭിന്ന ലിംഗക്കാർ എന്നിവരുടെ വികസനത്തിനായി 9,52,840 ലക്ഷം രൂപയും വകയിരുത്തി. ഉൽപാദന മേഖലയിൽ നൂതന പദ്ധതികൾ നടപ്പാക്കുന്നതിനും ക്ഷീരവികസന പദ്ധതിക്കുമായി 5,71,740 രൂപ നീക്കിവെച്ചു. പച്ചക്കറി പാൽ - മുട്ട എന്നിവയിൽ ഗ്രാമത്തെ സ്വയം പര്യാപ്തമാക്കാൻ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും തുക മാറ്റിവെച്ചിട്ടുണ്ട്. സോളാർ ഫെൻസിങ്, മഴമറ, സമഗ്ര പച്ചക്കറി കൃഷി തുടങ്ങിയ പദ്ധതികളും ഉണ്ടാകും. ഫാം ടൂറിസം വികസിപ്പിക്കുന്നതിനായി തുക വകയിരുത്തി. സേവന മേഖലയിൽ അംഗൻവാടി വികസനം പോഷകാഹാരം, ഭിന്നശേഷി സ്കോളർഷിപ് , മുച്ചക്ര വാഹനം, സ്കൂൾ കുട്ടികൾക്ക് പ്രഭാത ഭക്ഷണം, വയോജന ക്ഷേമ പദ്ധതി, ജീവിത ശൈലി രോഗ മൊബൈൽ ലാബ്, പാലിയേറ്റിവ് പരിചരണം, അഗതി ആശ്രയ, തെരുവ് വിളക്ക് സ്ഥാപിക്കൽ, ഗ്രാമം കേന്ദ്രം സ്ഥാപിക്കൽ തുടങ്ങിയ പദ്ധതികൾക്കായി സേവന മേഖലയിൽ 95,28,400 രൂപ വകയിരുത്തിയിട്ടുണ്ട്. പട്ടികവർഗ വികസനത്തിനായി 6,33,000 രൂപയും പട്ടികജാതി വികസനത്തിനായി 37, 80,000 രൂപയുടെ പദ്ധതിയുണ്ട്. ഘടക സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനുമായി 42,08,000 രൂപ നീക്കി വെച്ചിട്ടുണ്ട്. ഗ്രാമ പഞ്ചായത്തിലെ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾക്കായി അഞ്ച് കോടി 14 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. ഗ്രാമ പഞ്ചായത്തിന്റെ തനത് വരുമാനവും വകയിരുത്തിയാണ് പദ്ധതി തയാറാക്കിയത്. ഇതിൽ ഉൾപ്പെടുത്തി ബസ് സ്റ്റാൻഡ് ഷോപ്പിങ് സെന്റർ നവീകരണം, ബസ് സ്റ്റാൻഡ് ഓവുചാൽ നിർമാണം എന്നീ പദ്ധതികൾക്കാണ് തുക മാറ്റിവെച്ചത്. സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് അധ്യക്ഷത വഹിച്ചു. സെമിനാറിൽ സ്ഥിരംസമിതി അധ്യക്ഷരായ രാമചന്ദ്രൻ കരിമ്പിൽ, റംല ചോലക്കൽ, ജില്ല പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, കെ.എം. മുഹമ്മദലി, കുര്യാച്ചൻ തെങ്ങുമൂട്ടിൽ, സി.ഡി.എസ് ചെയർപേഴ്സൻ പ്രീതി രാജീവ്, അസി. സെക്രട്ടറി ടി. മനോജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.