വടകര: പരീക്ഷണത്തിന്റെ ഭാഗമായി പഴയ ബസ് സ്റ്റാൻഡിൽനിന്ന് സർവിസ് നടത്തിയിരുന്ന ചില ബസുകൾ ലിങ്ക് റോഡിലേക്ക് മാറ്റിയ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ജില്ല മോട്ടോർ എംപ്ലോയീസ് അസോസിയേഷൻ ഐ.എൻ.ടി.യു.സി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലിങ്ക് റോഡിൽ ധർണ നടത്തി. വെയിലത്തും മഴയത്തും യാത്രക്കാരെയും വിദ്യാർഥികളെയും ബസ് ജീവനക്കാരെയും വട്ടംകറക്കുന്ന നടപടി അവസാനിപ്പിക്കുക, ലിങ്ക് റോഡിൽ അനുദിനം വർധിച്ചുവരുന്ന ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കുക, സർക്കാറിന്റെ ഖജനാവിലേക്ക് പണം സ്വരൂപിക്കാൻ അനധികൃതമായി മോട്ടോർ തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കുക, മോട്ടോർ വാഹനങ്ങളുടെ വർധിപ്പിച്ച ഇൻഷുറൻസ് വർധന ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളോടെയായിരുന്നു ധർണ. കെ.പി.സി.സി മെംബർ അഡ്വ. സി. വത്സൻ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ്, കെ.എൻ.എ അമീർ അധ്യക്ഷത വഹിച്ചു. പറമ്പത്ത് ദാമോദരൻ, ടി.കെ. നാരായണൻ, ജില്ല ഭാരവാഹികളായ അജിത് പ്രസാദ് കുയ്യാലിൽ, രാജേഷ് കിണറ്റുംകര, കെ.കെ. മുരുകദാസ്, നാസർ മീത്തൽ, മന്നംകണ്ടി കുഞ്ഞമ്മദ്, നെല്ലികൾ പ്രേമൻ, കെ. രാമകൃഷ്ണൻ, സുരേഷ് കുരിയാടി, പി. സുലൈമാൻ, പി.കെ. ജയകുമാർ എന്നിവർ സംസാരിച്ചു. എ.കെ. രാജൻ സ്വാഗതം പറഞ്ഞു. ചിത്രം ഐ.എൻ.ടി.യു.സി ധർണ കെ.പി.സി.സി മെംബർ അഡ്വ. സി. വത്സൻ ഉദ്ഘാടനം ചെയ്യുന്നു Saji 1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.