നാദാപുരത്ത് വെട്ടേറ്റ വിദ്യാർഥിനിയുടെ വീട് വിമൻ ജസ്റ്റിസ് പ്രവർത്തകർ സന്ദർശിച്ചു

നാദാപുരം: പേരോട്ട് യുവാവിന്റെ വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന കോളജ് വിദ്യാർഥിനി നയിമയുടെ ബന്ധുക്കളെ വിമൻ ജസ്റ്റിസ് മൂവ്മെന്റ് ഭാരവാഹികൾ സന്ദർശിച്ചു. ജില്ല ജനറൽ സെക്രട്ടറി അനില, ജില്ല കമ്മിറ്റി അംഗം ആയിശ, നാദാപുരം മണ്ഡലം പ്രതിനിധികളായ ഇ.പി. സുലൈഖ, സുബൈദ ടീച്ചർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. ബന്ധുക്കളോട് വിവരങ്ങൾ അന്വേഷിച്ച് സംഘം മടങ്ങി. കോളജ് വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന നയിമയെ വ്യാഴാഴ്ച പകൽ രണ്ടു മണിയോടെയാണ് മൊകേരി സ്വദേശി റഫ്നാസ് ഗുരുതരമായി വെട്ടിപ്പരിക്കേൽപിച്ചത്. വിദ്യാർഥിനി ഇപ്പോഴും ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ഐ.സി.യുവിൽ കഴിയുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.