ജനകീയ ജാഗ്രത സമിതി രൂപവത്കരിച്ചു

കുന്ദമംഗലം: പൂനൂർ പുഴയുടെ തീരസംരക്ഷണം ലക്ഷ്യമിട്ട് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ പടനിലം പൂനൂർ പുഴയുടെ തീരത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കയർഭൂവസ്ത്രം സംരക്ഷിക്കുന്നതിനും സൗന്ദര്യവത്കരണത്തിനുമായി പടനിലം ജി.എൽ.പി സ്കൂളിൽ ചേർന്ന യോഗത്തിൽ ജനകീയ ജാഗ്രത സമിതി രൂപവത്കരിച്ചു. കമ്മിറ്റി ഭാരവാഹികളായി കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ (ചെയർ), വി. അബൂബക്കർ (കൺ), കെ.സി. അബ്ദുൽ സലാം, വിജേഷ് പുതുക്കുടി (വൈ. ചെയർ), കെ. അഷ്‌റഫ് മാസ്റ്റർ, എ.പി. ബഷീർ (ജോ. കൺ), സുബൈർ മാലക്കോത്ത് (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. ദിവസങ്ങൾക്കുമുമ്പ് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നിർമിച്ച ഊഞ്ഞാൽ സാമൂഹിക വിരുദ്ധർ നശിപ്പിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.