വില്യാപ്പള്ളി: പൊന്മേരി എൽ.പി സ്കൂളിൽ പുതിയ അധ്യയനവർഷത്തിൽ നടപ്പിലാക്കുന്ന യായ 'ടേക് ഇറ്റ് ഈസി' പദ്ധതിക്ക് തുടക്കം. തോടന്നൂർ എ.ഇ.ഒ സി.കെ. ആനന്ദ് കുമാർ ഉദ്ഘാടനം ചെയ്തു. 'പ്രൈമറി ക്ലാസുകളിലെ ഇംഗ്ലീഷ് പഠനം രക്ഷിതാക്കളുടെ പങ്ക്' എന്ന വിഷയത്തിൽ ഡയറ്റ് ലെക്ചറർ ടി.എൻ.കെ. നിഷ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡൻറ് പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ സുരേഷ്ബാബു, എം.വി. സിനിജ, പി.കെ. അനീഷ്, ഹെൽത്ത് ഇൻസ്പെക്ടർ ടി. സജീവൻ എന്നിവർ സംബന്ധിച്ചു. പടം: പൊന്മേരി എൽ.പി സ്കൂൾ എ.ഇ.ഒ സി.കെ. ആനന്ദ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.