വേളം: കർഷകത്തൊഴിലാളികൾക്ക് കൊടുത്തുതീർക്കാനുള്ള അധിവർഷാനുകൂല്യ കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്ന് കർഷകത്തൊഴിലാളി ഫെഡറേഷൻ ആയഞ്ചേരി മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. 2014വരെയുള്ള ആനുകൂല്യം മാത്രമാണ് ഇതുവരെ വിതരണം ചെയ്തത്. ബാക്കിയുള്ള വർഷങ്ങളിലെ ആനുകൂല്യത്തിനുള്ള ഫണ്ട് കൂടി അനുവദിക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി എം. നാരായണൻ ഉദ്ഘാടനം ചെയ്തു. യൂസഫ് വേളം അധ്യക്ഷത വഹിച്ചു. പി.കെ. ദാമോദരൻ, ടി. സുരേഷ്, സി. രാജീവൻ, കെ. സത്യൻ, പി. അനീഷ്, എൻ.കെ. ഗോപാലൻ, കെ. രാജൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ. സത്യൻ (പ്രസി), യൂസഫ് വേളം (സെക്ര), കോറോത്ത് ശ്രീധരൻ (ട്രഷ). Photo: ബി.കെ.എം.യു സമ്മേളനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.