സ്റ്റേജ് ഉദ്ഘാടനംചെയ്തു

പയമ്പ്ര: ഗവ. ഹൈസ്കൂൾ 1980 എസ്.എസ്.എൽ.സി ബാച്ച് പൂർവ വിദ്യാർഥികളുടെ കൂട്ടായ്മയിൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റേജ് നിർമിച്ചുനൽകി. സ്റ്റേജിന്റെ ഉദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു. കെ. പ്രേംരാജ് അധ്യക്ഷത വഹിച്ചു. കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരിത കുന്നത്ത്, ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബിനോയ്, ഹൈസ്കൂൾ ഹെഡ് മിസ്ട്രസ് ഗീത, പി.ടി.എ പ്രസിഡൻറ് സി. ഷാജി, എം.കെ. സുരേഷ് കുമാർ, വൽസല ടീച്ചർ, സത്യൻ, സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. കൺവീനർ പ്രദീപ് കുമാർ സ്വാഗതവും ട്രഷറർ നന്ദകുമാർ എളോറ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.