സായാഹ്ന ധർണ

കുന്ദമംഗലം: ജില്ല പഞ്ചായത്ത് ഏറ്റെടുത്ത് പാതി വഴിയിൽ ഉപേക്ഷിക്കപ്പെട്ട ചെമ്പക്കോട്ടുതാഴം മുതൽ പണ്ടാരപ്പറമ്പ് വരെയുള്ള റോഡിന്റെ നിർമാണ പ്രവൃത്തികൾ പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ച് കുരുവട്ടൂർ നാലാം വാർഡ് യു.ഡി.എഫ് കമ്മിറ്റി ചെമ്പക്കോട്ടുതാഴത്ത് സായാഹ്ന ധർണ സംഘടിപ്പിച്ചു. കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി പി.എം. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. വാർഡ് ചെയർമാൻ ടി.ടി. അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു. മുസ്‍ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ജാഫർ സാദിഖ് കുരുവട്ടൂർ, ക്ഷീര വ്യവസായ സൊസൈറ്റി പ്രസിഡന്റ് കെ.കെ. സഹദേവൻ, കെ.സി. ചന്ദ്രൻ, ആലിക്കുട്ടി മാസ്റ്റർ, യു.പി. സത്യനാരായണൻ, ടി.എം. ഇസ്മായിൽകുട്ടി ഹാജി, മുഹമ്മദ് ചെമ്പക്കോട്ട് എന്നിവർ സംസാരിച്ചു. ടി.സി. മുഹമ്മദ്‌ സ്വാഗതവും കെ.കെ. അബ്ദുസ്സമദ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.