'പ്രവാചക നിന്ദകരെ സംരക്ഷിച്ച് പ്രതിഷേധക്കാരെ വേട്ടയാടുന്ന നടപടി അവസാനിപ്പിക്കണം'

കോഴിക്കോട്​: പ്രവാചക നിന്ദകരെ സംരക്ഷിക്കുകയും പ്രതിഷേധ സമരങ്ങളെ ചോരയിൽ മുക്കിക്കൊല്ലുകയും ചെയ്യുന്ന ഫാഷിസ്റ്റ് സർക്കാറിന്റെ നടപടിയിൽ കെ.എൻ.എം കോഴിക്കോട് സൗത്ത് ജില്ല സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. പ്രവാചക നിന്ദയിലൂടെ രാജ്യത്തെ അപമാനിച്ച ബി.ജെ.പി നേതാക്കളെ ശിക്ഷിക്കണമെന്നും ജില്ല സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് പി.ടി. അബ്ദുൽ മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ടി.പി. ഹുസൈൻ കോയ, അബ്ദുൽ റഷീദ് മടവൂർ, മെഹബൂബ് ഇടിയങ്ങര, അബ്ദുല്ലത്തീഫ് അത്താണിക്കൽ, പി.സി. അബ്ദുറഹിമാൻ, എൻ.ടി. അബ്ദുറഹിമാൻ, കുഞ്ഞിക്കോയ ഒളവണ്ണ, എം.ടി. അബ്ദുൽ ഗഫൂർ, ഫൈസൽ ഇയ്യക്കാട്, അബ്ദുൽ മജീദ് പുത്തൂർ, സത്താർ ഓമശ്ശേരി, ഫാറൂഖ് പുതിയങ്ങാടി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.