കൊടുവള്ളി: പ്രവാചകനിന്ദകരെ സംരക്ഷിക്കുകയും പ്രതിഷേധ സമരങ്ങളെ ചോരയിൽ മുക്കിക്കൊല്ലുകയും ചെയ്യുന്ന ഫാഷിസ്റ്റ് സർക്കാറിന്റെ നടപടിയിൽ കെ.എൻ.എം കോഴിക്കോട് സൗത്ത് ജില്ല സെക്രട്ടേറിയറ്റ് ശക്തമായി പ്രതിഷേധിച്ചു. രാജ്യത്ത് രണ്ട് നീതി നടപ്പാക്കുന്ന മോദി ഭരണകൂടം മതേതരത്വത്തിന്റെയും മത സൗഹാർദത്തിന്റെയും അന്തകരാകുന്ന കാഴ്ചയാണ് തുടർച്ചയായി കാണുന്നത്. വെടിയുണ്ടകൾ ഉതിർത്ത് എതിർ ശബ്ദങ്ങളെ ഒതുക്കാമെന്ന ഫാഷിസ്റ്റ് മോഹം അവസാനിപ്പിക്കണം. രാജ്യത്തിന്റെ സാംസ്കാരിക ബഹുത്വവും സമാധാനപരമായ സഹവർത്തിത്വവും മൂല്യങ്ങളും തകർത്ത് വെറുപ്പിന്റെ രാഷ്ട്രീയം സ്ഥാപിക്കാനുള്ള ഫാഷിസ്റ്റ് നീക്കങ്ങളെ ഇന്ത്യൻ സമൂഹം പരാജയപ്പെടുത്തണമെന്നും പ്രവാചകനിന്ദയിലൂടെ രാജ്യത്തെ അപമാനിച്ച ബി.ജെ.പി നേതാക്കളെ ശിക്ഷിക്കണമെന്നും ജില്ല സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് പി.ടി. അബ്ദുൽ മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ടി.പി. ഹുസൈൻ കോയ, അബ്ദുൽറഷീദ് മടവൂർ, മെഹ്ബൂബ് ഇടിയങ്ങര, അബ്ദുല്ലത്തീഫ് അത്താണിക്കൽ, പി.സി. അബ്ദുറഹിമാൻ, എൻ.ടി. അബ്ദുറഹിമാൻ, കുഞ്ഞിക്കോയ ഒളവണ്ണ, എം.ടി. അബ്ദുൽ ഗഫൂർ, ഫൈസൽ ഇയ്യക്കാട്, അബ്ദുൽ മജീദ് പുത്തൂർ, സത്താർ ഓമശ്ശേരി, ഫാറൂഖ് പുതിയങ്ങാടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.