അന്തർസംസ്ഥാന വാഹന മോഷ്ടാക്കൾ പിടിയിൽ

വീരാജ്പേട്ട: മേയ് മാസം നാപോക് ലു നഗരത്തിൽനിന്ന് പിക്അപ് വാൻ മോഷണം നടത്തിയ രണ്ട് മലയാളികളെ മടിക്കേരി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കാസർകോട് ചെമ്മനാടിലെ റംഷാൻ (24), വിദ്യാനഗറിലെ മുഹമ്മദ് ഷമീർ(29) എന്നിവരാണ് അറസ്റ്റിലായത്. മോഷ്ടിക്കപ്പെട്ട പിക്കപ് കൂടാതെ ഒരുവാഹനവും ഇവരിൽനിന്ന് പിടിച്ചെടുത്തു. റംഷാൻ നേരത്തേ നിരവധി അന്തർസംസ്ഥാന വാഹന മോഷണക്കേസുകളിൽ പ്രതിയാണ്. ഇയാൾക്കെതിരെ മടിക്കേരി, സുള്ള്യ, ഉള്ളാൾ, മംഗളൂരു, ഹാസൻ കൂടാതെ കണ്ണൂർ, കോഴിക്കോട് സ്റ്റേഷനുകളിൽ കേസുണ്ട്. രണ്ട് പേരെയും ഈ മാസം 25 വരെ കസ്റ്റഡിയിൽവിട്ടു. ഫോട്ടോ : ഇ മെയിലിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.