സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഇടപെടലുകള്‍ അവസാനിപ്പിക്കണം

കോഴിക്കോട്: സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ (ബി.ഇ.എഫ്.ഐ) ജില്ല സമ്മേളനം ആവശ്യപ്പെട്ടു. സി.ഐ.ടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്തു. കെ.ഷഗീല അധ്യക്ഷത വഹിച്ചു. കേരള ബാങ്ക് ഡയറക്ടര്‍ ഇ. രമേശ് ബാബു, കെ.ബി.ഇ.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് കെ.കെ റീന, കെ. സജീവ്കുമാര്‍, വി.ആര്‍. ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാഭ്യാസ കാഷ് അവാര്‍ഡ് വിതരണവും ​ വിരമിച്ചവര്‍ക്കുള്ള യാത്രയയപ്പും നടന്നു. ഭാരവാഹികൾ: എം.വി. ധര്‍മജന്‍ (പ്രസി.), വിനോദന്‍ ചെറിയാലത്ത്, എന്‍.എ. ദീപേഷ്, എ. ആശ (വൈസ് പ്രസി.), പി. പ്രേമാനന്ദന്‍ (സെക്ര.), ഇ സുനില്‍കുമാര്‍, വി.പി. രവീന്ദ്രന്‍, ബി.എന്‍. പ്രജീഷ്‌കുമാര്‍ (ജോ. സെക്ര.), ടി.പി. അഖില്‍ (ട്രഷ.),

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.