വിമാനത്താവളത്തിലേക്ക് എസ്.വൈ.എസ് മാര്‍ച്ച്

മട്ടന്നൂര്‍: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ഉത്തമവ്യക്തിത്വത്തെ അവഗണിക്കുന്ന പ്രവണത ഭരണകൂടത്തില്‍നിന്ന് ഉണ്ടാവുന്നത് അത്യന്തം ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അത്തരം ആളുകളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും സമസ്ത കേന്ദ്ര സെക്രട്ടറി പി.പി. ഉമര്‍ മുസ്‍ലിയാര്‍. എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി കണ്ണൂര്‍ വിമാനത്താവള കവാടത്തിന് സമീപം നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇബ്രാഹീം ഫൈസി പേരാല്‍ അധ്യക്ഷത വഹിച്ചു. നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി. സഫ് വാന്‍ തങ്ങള്‍ ഏഴിമല, മലയമ്മ അബൂബക്കര്‍ ബാഖവി, അബ്ദുറഹ്മാന്‍ കല്ലായി, എ.കെ. അബ്ദുല്‍ ബാഖി, അബ്ദുല്ല ഫൈസി കുടക്, ബഷീര്‍ വള്ളിക്കോത്ത്, മുസ്തഫ ഹുദവി ആക്കോട് എന്നിവര്‍ സസാരിച്ചു. sp 05

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.