പ്രതിഷേധാഗ്നി തീർത്തു

ചാത്തമംഗലം: സ്വർണ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ച്‌ അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് മുസ്‍ലിം യൂത്ത് ലീഗ് കമ്മിറ്റി മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പഞ്ചായത്ത് മുസ്‍ലിം ലീഗ് സെക്രട്ടറി എൻ.പി. ഹമീദ് ഉദ്ഘാടനം ചെയ്തു. ഹക്കീം, സിറാജ്, ഹനീഫ ചാത്തമംഗലം, സഫറുല്ല കൂളിമാട്, അഷ്റഫ് കളൻതോട്, സിദ്ദിഖ് ഈസ്റ്റ് മലയമ്മ, സജ്ജാദ്, ജൗഹർ, സുബൈർ അരയങ്കോട് എന്നിവർ നേതൃത്വം നൽകി. റസാഖ് പുള്ളന്നൂർ സ്വാഗതവും ഫാസിൽ കളൻതോട് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.