ചെറുപുഴ: വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന തിരുമേനി കോക്കടവിലെ കണ്ടത്തിൽ അഗസ്റ്റിൻ (സിബി -52) മരിച്ചു. കഴിഞ്ഞ നാലിന് രാത്രി മലയോര ഹൈവേയിലെ വാണിയംകുന്നിലുണ്ടായ അപകടത്തിൽ പരിക്കേറ്റു ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചെറുപുഴ ഭാഗത്തുനിന്നു ബൈക്കിൽ വരികയായിരുന്ന അഗസ്റ്റിൻ റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷക്ക് സമീപത്ത് നിൽക്കുകയായിരുന്ന ഓട്ടോ ഡ്രൈവർ വിജയനെ (62) ഇടിച്ച് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് അഗസ്റ്റിന്റെ മരണം. ഭാര്യ: മോളി. മക്കൾ: മഞ്ജു (നഴ്സ്, ലണ്ടൻ), മേഘ (നഴ്സ്), മനൂപ് (എൻജിനീയറിങ് വിദ്യാർഥി). സംസ്കാരം ഞായറാഴ്ച രണ്ടുമണിക്ക് തിരുമേനി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.