പുസ്തക ചർച്ച

മുക്കം: മാധ്യമ പ്രവർത്തകൻ നടുക്കണ്ടി അബൂബക്കർ രചിച്ച 'കാരശ്ശേരി പഞ്ചായത്ത് കഥ പറയുമ്പോൾ' എന്ന പുസ്തകത്തെ ആസ്പദമാക്കി കൂട്ടം സാംസ്കാരിക വേദി ചർച്ചസംഗമം നടത്തി. കാരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എടത്തിൽ ആമിന ഉസ്മാൻ ഉദ്ഘാടനം ചെയ്തു. അബ്ദു അധ്യക്ഷത വഹിച്ചു. പെൻഷനേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡന്റ് എം.പി. അസൈൻ ഗ്രന്ഥകാരനെ പൊന്നാട അണിയിച്ചു. ജി. അബ്ദുൽ അക്ബർ പുസ്തകം പരിചയപ്പെടുത്തി. സർവിസിൽനിന്ന് വിരമിച്ച മജീദ് കക്കാടിനെയും എഴുത്തുകാരൻ സാജിദ് പുതിയോട്ടിലിനെയും ആദരിച്ചു. ഇ.എ. നാസർ, വി.പി. ഷൗക്കത്തലി, ഹാറൂൻ കക്കാട്, ടി. അഹമ്മദ്, കെ.സി. റിയാസ്, ലുഖ്മാൻ കോടിച്ചെലത്ത്, നിഷാദ് പുന്നമണ്ണ്, ഷൈജൽ നാരങ്ങാളി, ജാസിം തോട്ടത്തിൽ എന്നിവർ സംസാരിച്ചു. ടി. റിയാസ് സ്വാഗതവും നൗഷാദ് പൂളമണ്ണ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.