വികസന സെമിനാർ

കുന്ദമംഗലം: ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി രൂപവത്കരണ അഡ്വ. പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി മുഖ്യാതിഥിയായിരുന്നു. പദ്ധതിരേഖ വികസനകാര്യ ചെയർപേഴ്സൻ യു.സി. പ്രീതിക്ക് നൽകി എം.എൽ.എ പ്രകാശനം ചെയ്തു. വികസനരേഖ ക്ഷേമകാര്യ ചെയർപേഴ്സൻ ശബ്ന റഷീദിന് നൽകി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രകാശനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത്, വികസനകാര്യ ചെയർപേഴ്സൻ യു.സി. പ്രീതി, ക്ഷേമകാര്യ ചെയർപേഴ്സൻ ശബ്ന റഷീദ്, മെംബർമാരായ പി. കൗലത്ത്, ഷൈജ വളപ്പിൽ, നജീബ് പാലക്കൽ, ഷാജി ചോലക്കൽ മീത്തൽ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനിൽകുമാർ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.