കൊടുവള്ളി: നഗരസഭ ഭരണസമിതിയുടെ അനാസ്ഥയില്‍ കൊടുവള്ളിയില്‍ നൂറുകണക്കിന് പേരുടെ പെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്‍ നഗരസഭയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. വിധവകള്‍, 50 വയസ്സു കഴിഞ്ഞ അവിവാഹിതര്‍ എന്നീ വിഭാഗത്തിൽപെട്ടവര്‍ക്കാണ് പെന്‍ഷന്‍ മുടങ്ങിയത്. മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയംഗം കെ. ജമീല ഉദ്ഘാടനം ചെയ്തു. വാവാട് വില്ലേജ് സെക്രട്ടറി ടി.പി. രതീദേവി അധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കല്‍ സെക്രട്ടറിമാരായ കെ. ഷറഫുദ്ദീന്‍, എന്‍.ആര്‍. റിനീഷ്, നഗരസഭ കൗണ്‍സിലര്‍മാരായ കെ. സുരേന്ദ്രന്‍, ഇ. ബാലന്‍, കെ.സി. സോജിത്ത്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് ലിബിന്‍ അജയ്‌ഘോഷ് എന്നിവര്‍ സംസാരിച്ചു. ഷെറീന മജീദ് സ്വാഗതവും ഒ. നിഷിത നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.