സമഗ്ര അന്വേഷണം വേണം -വെൽഫെയർ പാർട്ടി

മുക്കം: അംഗൻവാടി കുട്ടികൾക്കുള്ള പോഷകാഹാര വിതരണ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയിൽ സമഗ്ര അന്വേഷണം നടത്തുകയും കുറ്റക്കാരെ ശിക്ഷിക്കുകയും ചെയ്യണമെന്ന് വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. നഗരസഭയിലെ അംഗൻവാടി കുട്ടികൾക്കായി നൽകുന്ന പോഷകാഹാര വിതരണ പദ്ധതിയിലാണ് സർക്കാർ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് സ്വന്തക്കാർക്ക് ലഭിക്കാൻ വേണ്ടി രഹസ്യമായി ക്വട്ടേഷൻ തയാറാക്കാൻ ശ്രമിച്ചത്. ഇതിൽ വലിയ അഴിമതിയുണ്ട്. പർച്ചേസ് മാന്വലിലെ ചട്ടങ്ങളും നിയമങ്ങളും പാലിക്കാതെയാണ് ടെൻഡർ നടപടി സ്വീകരിച്ചത്. സർക്കാർ നിയമങ്ങൾ കാറ്റിൽ പറത്തി അപേക്ഷാഫോറം താൽക്കാലികമായി ഉണ്ടാക്കി, വ്യാജ ഒപ്പിട്ടു നിർമിച്ചു നൽകിയ ടെൻഡർ നഗരസഭയെ കബളിപ്പിക്കാൻ വേണ്ടിയുള്ളതായിരുന്നു. കഴിഞ്ഞദിവസം ബോർഡ് മീറ്റിങ് അജണ്ടയിൽ വെൽഫെയർ പാർട്ടി കൗൺസിലർമാരുൾപ്പെടെ പ്രതിപക്ഷ കൗൺസിലർമാർ ഇത് അംഗീകരിക്കാൻ തയാറായില്ല. ഇതിനെതിരെ ശക്തമായി പ്രതിഷേധ പരിപാടികൾ നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു. അബ്ദുൽ അസീസ് ഒ, ഷഫീഖ് മാടായി, സെലീന യൂനുസ്, ശാഹിൽ മുണ്ടുപാറ, ഗഫൂർ പൊറ്റശ്ശേരി, കൗൺസിലർമാരായ ഗഫൂർ, ഫാത്തിമ കൊടപ്പന, സാറ കൂടാരം എന്നിവർ സംസാരിച്ചു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സാലിഹ് കൊടപ്പന അധ്യക്ഷതവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.