പേരാമ്പ്ര പഞ്ചായത്ത് വികസന സെമിനാർ യു.ഡി.എഫ് ബഹിഷ്കരിച്ചു

പേരാമ്പ്ര: പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ യു.ഡി.എഫ് ബഹിഷ്കരിച്ചു. പേരാമ്പ്രയിൽ വികസന മുരടിപ്പാണ് നടക്കുന്നതെന്ന് ആരോപിച്ചാണ് ബഹിഷ്കരണം. വ്യക്തിഗത ആനുകൂല്യങ്ങളോ പൊതുവായ വികസനമോ ഒന്നുംതന്നെ നടക്കുന്നില്ല. മാലിന്യ പ്രശ്നം ജനങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളിയായി നിൽക്കുന്നു. മഴക്കാലമെത്തിയിട്ടും മാലിന്യം നീക്കം ചെയ്യാൻ ഒരു നടപടിയുമില്ല. കുടിവെള്ള പദ്ധതികൾ പൂർത്തീകരിക്കാൻ നടപടിയില്ല. ഫണ്ട് വിഭജനത്തിൽ യു.ഡി.എഫ് അംഗങ്ങളോട് വിവേചനം കാണിക്കുന്നു. വീടിന് അപേക്ഷ നൽകിയവർ കുടിലുകൾ കെട്ടി കാത്തിരിക്കുന്നു. കെട്ടിട നിർമാണ ചട്ടങ്ങൾ കാറ്റിൽ പറത്തി അനധികൃത കെട്ടിട നിർമാണങ്ങൾ നടക്കുന്നു. തെരുവുവിളക്കുകൾ കത്തുന്നില്ല. ഇത്തരമൊരു സാഹചര്യത്തിൽ ജനങ്ങളെ കബളിപ്പിക്കാനാണ് വികസന സെമിനാറെന്ന് ബഹിഷ്കരണ ശേഷം നടത്തിയ ധർണയിൽ യു.ഡി.എഫ് ചൂണ്ടിക്കാട്ടി. രാജൻ മരുതേരി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ പുതുക്കുടി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.കെ. രാഗേഷ്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ആലീസ് മാത്യു, അർജുൻ കറ്റയാട്ട്, സൽമ നന്മനക്കണ്ടി, റസ്മീന തങ്കേക്കണ്ടി, പി.എം. പ്രകാശൻ, കെ.കെ. ഗംഗാധരൻ, പി.കെ. മജീദ്, രമേഷ് മഠത്തിൽ, ചന്ദ്രൻ പടിഞ്ഞാറക്കര, പി.എം. സത്താർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.