കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തു തൊഴിലുറപ്പ് ശിൽപശാല പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു. തൊഴിൽ കാർഡുള്ള എല്ലാ കുടുംബങ്ങളെയും കൃഷി -മൃഗസംരക്ഷണ മേഖലയിൽ സംരംഭകരാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട് തുടങ്ങിയവയിൽ ഏർപ്പെടുന്ന കുടുംബങ്ങളുടെ വാർഷിക വരുമാനം ഇരട്ടിപ്പിക്കാൻ ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ.കെ. അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പിന്റെ ബി.ഡി.ഒ ജോബി സാലസ്, എടക്കര അഗ്രോ പ്രൊഡ്യൂസർ കമ്പനി സി.ഇ.ഒ ആർ. ജയകുമാരൻ നായർ, ഡാർലി എബ്രഹാം, സിമിലി ബിജു, വിൻസി തോമസ്, ആൻസമ്മ, ആന്റണി പുതിയകുന്നിൽ, അരുൺ ജോസ്, ജെസ്സി ജോസഫ്, ഷിനി ഷിജോ, വിൽസൺ പാത്തിച്ചാലിൽ എന്നിവർ സംസാരിച്ചു. ഓരോ കുടുംബത്തിനും ലഭിക്കുന്ന മെറ്റീരിയൽ ഗ്രാൻഡ്, വേതനം, തൊഴിൽ ദിനങ്ങൾ എന്നിവ വിശദീകരിച്ചു. പട്ടികവർഗവിഭാഗത്തിനു ആറുലക്ഷം രൂപയും പട്ടികജാതിക്ക് അഞ്ചുലക്ഷവും മറ്റുള്ളവർക്ക് നാലുലക്ഷവും മെറ്റീരിയൽ ഗ്രാൻഡും വേതനവും ലഭിക്കും. പഞ്ചായത്ത് ആക്ഷൻ പ്ലാൻ തയാറാക്കി പദ്ധതി ഏറ്റെടുക്കുകയും അതിലൂടെ തൊഴിൽദിനങ്ങൾ വർധിപ്പിച്ച് സാധാരണ കുടുംബങ്ങളെ ദാരിദ്ര്യരേഖക്കു മുകളിലെത്തിക്കും. എ.ഇ. ഹാരിസ് സ്വാഗതവും, പ്രോഗ്രാം കോഓഡിനേറ്റർ ബിജി സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.